Monday, June 1, 2020

A brief note about Kerala

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (ഇംഗ്ലീഷിൽ: Kerala, ഹിന്ദി: केरल തമിഴ്: கேரளம், കന്നഡ:ಕೇರಳ). വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയും 580 കിലോ മീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ‌(ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തിരുനെൽവേലി ജില്ലയിലെ ചെങ്കോട്ട താലൂക്കിൻറെ കിഴക്കെ ഭാഗവും തെങ്കാശി താലൂക്കും ഒഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, ടോപ്‌ സ്ലിപ്, ആനക്കെട്ടിക്ക് കിഴക്കുള്ള അട്ടപ്പാടി വനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ) ഒഴികെയുള്ള മലബാർ ജില്ല,[4] അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്ക് (ഇപ്പോൾ കാസർഗോഡ്‌ ജില്ല) എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.


വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.[ക][5] മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. മറ്റു പ്രധാന നഗരങ്ങൾ കൊച്ചി കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, എന്നിവയാണ്‌. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.


കേരള സംസ്ഥാനത്തിന്റെ ചിഹ്നങ്ങൾ

മൃഗം ആന

പക്ഷി മലമുഴക്കി വേഴാമ്പൽ

പുഷ്പം കണിക്കൊന്ന

വൃക്ഷം തെങ്ങ്

ഫലം ചക്ക

മത്സ്യം കരിമീൻ

പാനീയം ഇളനീർ


source : wikipedia article about Kerala


Click here to take an assessment 


Note : This is a sample blog created for learning/demo purpose. 



A brief note about Kerala

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (ഇംഗ്ലീഷിൽ: Kerala, ഹിന്ദി: केरल തമിഴ്: கேரளம், കന്നഡ:ಕೇರಳ). വടക്കൻ അക്ഷാംശം 8° 17...